തിയേറ്ററുകളിലെ ദേശീയഗാനം; വിധി പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി; ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ലെന്നും നിരീക്ഷണം

ദില്ലി: സിനിമാ തിയറ്ററുകളില്‍ ദേശിയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശിയത ഉത്തരവിലൂടെ അടിച്ചേല്‍പ്പിക്കാനാവില്ല.

സദാചാര പോലീസ് ചമയാന്‍ ആരെയും അനുവദിക്കില്ല

രാജ്യസ്‌നേഹത്തിന്റെ പേരില്‍ സദാചാര പോലീസ് ചമയാന്‍ ആരെയും അനുവദിക്കില്ല. കേന്ദ്ര സര്‍ക്കാരാണ് നിയന്ത്രണങ്ങള്‍ കൊണ്ട് വരണ്ടതെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പറഞ്ഞു.

സിനിമാ ആരംഭിക്കുന്നതിന് മുമ്പ് ദേശിയ പതാകയുടെ ചിത്രത്തോടെ ദേശിയ ഗാനംപ്രദര്‍ശിപ്പിക്കണമെന്നും,തിയറ്ററിലുള്ള പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ഒരു വര്‍ഷം അടുക്കുമ്പോള്‍ മുന്‍ വിധിയെ വിമര്‍ശിച്ച് സുപ്രീംകോടതി തന്നെ രംഗത്ത് എത്തി. ജനങ്ങള്‍ക്ക് മേല്‍ ഉത്തരവിലൂടെ ദേശിയത അടിച്ചേല്‍പ്പിക്കാനാവില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ട് വരേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

ആവശ്യമെങ്കില്‍ 1951ലെ ദേശിയ പതാക നിയമം കേന്ദ്ര സര്‍ക്കാരിന് ഭേദഗതി ചെയ്യാം.അല്ലാതെ നിയന്ത്രണങ്ങള്‍ കൊണ്ട് വരേണ്ട ചുമതല സുപ്രീംകോടതിയുടേതല്ല.

അതിനാല്‍ ഇടക്കാല ഉത്തരവ് പുനപരിശോധിക്കുമെന്ന് ജസ്റ്റിസുമായ ദീപക് മിശ്ര,ജെ.ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.

തിയറ്ററില്‍ ജനം പോകുന്നത് വിനോദത്തിനാണ്. എന്നാല്‍ ദേശിയ ഗാന സമയത്ത് എഴുന്നേറ്റ് നിന്നില്ലെങ്കില്‍ ദേശവിരുദ്ധനായി പോകുമോ എന്ന ഭീതിയാണ് ഇപ്പോഴുള്ളത്.

ഇന്ന് ദേശിയ ഗാനം നിര്‍ബന്ധമാക്കുന്നവര്‍ നാളെ ടി ഷര്ട്ടും ഷോര്‍ട്‌സും ധരിച്ച് സിനിമാ തിയറ്ററില്‍ വരുന്നത് ദേശിയ ഗാനത്തെ അപമാനിക്കുന്നതിന് തുല്യമായി കണ്ടെക്കാം.സദാചാര പോലീസിങ്ങ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

ദേശിയ ഗാനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് മുബൈ സ്വദേശി സമര്‍പ്പിച്ച് ഹര്‍ജിയിലാണ് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News