എന്നെ മലയാളി എന്ന് വിളിക്കരുതെന്ന് സായി പല്ലവി

പ്രേമം എന്ന ആദ്യ ചിത്രത്തിലുടെ തന്നെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് സായ്പല്ലവി. താരം മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തമിഴിലും തെലുങ്കിലുമെല്ലാം എത്തി.

ഫിദ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ദക്ഷിണേന്ത്യ മൊത്തം അറിയപ്പെടുന്ന അഭിനേത്രി ആയെങ്കിലും മലയാളി നടി എന്ന വിളി താരത്തെ പ്രകോപിപ്പിച്ചതായാണ് ടോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് താന്‍ ജനിച്ചത്

അടുത്തിടെ സായി പല്ലവി വിവാഹം കഴിഞ്ഞ ഒരു തമിഴ് താരവുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് താന്‍ ജനിച്ചതെന്നും ‘മലയാളി’ എന്ന് വിളിക്കരുതെന്നും സായി പല്ലവി പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പകരം തമിഴ് പെണ്‍കുട്ടി എന്ന് വിളിക്കണമെന്നും നടി അപേക്ഷിച്ചുവത്രെ. മലയാള ചിത്രമായ പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

അതുകൊണ്ട് തന്നെയാണ് താരം മലയാളി ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News