സിപിഐഎം നേതൃത്വത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു; നീക്കം വിലപ്പോകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ കണ്ണുരിനെ ലക്ഷ്യമിട്ടിട്ടുണ്ടന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വാജ്‌പെയ്‌സര്‍ക്കാറിന്റെ കാലത്ത് തലശേരി താലൂക്കായിരുന്നു ലക്ഷ്യം. അന്ന് നിരവധി സി.പി.ഐ.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെങ്കിലും പാര്‍ടിയെ തകര്‍ക്കാന്‍ പറ്റിയില്ല.

ഇപ്പോള്‍ സി.പി. ഐ. എം. നേതാക്കളെയും പ്രവര്‍ത്തകരയും കള്ളക്കേസില്‍ കുടുക്കാന്‍ ആര്‍ എസ് എസ്, സിബിഐ
ഗൂഢാലോചന നടക്കുകയാണ്. കണ്ണൂരിലെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി. ഐ. അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത് ഇതിന്റെ ഭാഗമായാണ്.

CPim നേതൃത്വത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ആര്‍എസ്എസ് നീക്കം. ഈ നീക്കത്തെ ജനങ്ങളെ അണി നിരത്തി അതിജീവിക്കുമെന്നും കോടിയേരി പറഞ്ഞു.

ജന ജാഗ്രതാ യാത്രക്ക് പിണറായിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News