പ്രഭാസിന് അനുഷ്‌കയുടെ പിറന്നാള്‍ സമ്മാനം ഇതാ

ബാഹുബലിയായി എത്തി് സിനിമാ ഒരു ദേശത്തിന്റെയാകെ മനം കവര്‍ന്ന പ്രഭാസിന് ഇന്ന് പിറന്നാള്‍ ദിനമാണ്.

സിനിമാ ലോകത്ത് നിന്ന് ഒട്ടനവധിപേരാണ് പിറന്നാള്‍ ആശംസയുമായി എത്തിയത്. പക്ഷേ അപ്പോഴും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് അനുഷ്‌ക ഷെട്ടി പ്രഭാസിന് നല്‍കുന്ന സമ്മാനം എന്താണെന്നറിയാനാണ്.

ബാഹുബലിയിലെ താരജോഡികള്‍ സൂപ്പര്‍ ഹിറ്റായതോടെ പ്രഭാസ്അനുഷ്‌ക ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാടുണ്ട്.

പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലാണെന്നും ഉടന്‍തന്നെ ഇരുവരും വിവാഹം കഴിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു.

കാര്യങ്ങള്‍ എന്തൊക്കെ ആയാലും അനുഷ്‌കയുടെ അടുത്ത സുഹൃത്താണ് പ്രഭാസ്. അതുകൊണ്ട് പ്രഭാസിന് ഏറെ ഇഷ്ടപ്പെട്ട ഒരു ഡിസൈനര്‍ വാച്ചാണ് അനുഷ്‌ക സമ്മാനമായി നല്‍കുന്നത്.

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here