രാജസ്ഥാനിലെ ബിജെ പി സര്‍ക്കാരിന്റെ ക്രിമിനല്‍ ലോ ബില്‍; പൗരന്മാരുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമെന്ന് എം എ ബേബി

തിരുവനന്തപുരം: രാജസ്ഥാനിലെ ബിജെ പി സര്‍ക്കാരിന്റെ ക്രിമിനല്‍ ലോ ബില്‍ (ഓഡിനന്‍സ് പൗരന്മാരുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

ബിജെപി ശ്രമിക്കുന്നത് ഭരണഘടന പൗരന് നല്‍കുന്ന ഉറപ്പുകള്‍ അട്ടി മറിക്കാന്‍

ഭരണഘടന പൗരന് നല്‍കുന്ന ഉറപ്പുകള്‍ അട്ടി മറിക്കാനുള്ള ശ്രമമാണിത്. സോളി സൊറാബ്ജിയെ പോലുള്ള നിയമ വിദഗ്ദ്ധര്‍ ഈ ബില്‍ നിലനില്‍ക്കുക സംശയമാണെന്നു അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട് .

രാജീവ് ഗാന്ധി കൊണ്ടു വന്ന കുപ്രസിദ്ധമായ ആന്റി ഡിഫമേഷന്‍ നിയമത്തെ പോലെ തന്നെ ഇതും മാധ്യമ ബഹുജന പ്രതിഷേധത്തിന്റെ മുന്നില്‍ പിന്‍വലിക്കേണ്ടി വരിക തന്നെ ചെയ്യുമെന്നും ബേബി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News