ബിജെപിയെ വിമര്‍ശിച്ച വിശാലിന്റെ വീട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ വക റെയ്ഡ്

ചെന്നൈ: മെര്‍സലിനെ ചൊല്ലി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെ വിശാലിന്റെ വീട്ടില്‍ കേന്ദ്ര ജിഎസ്ടി ഇന്റലിജന്‍സ് സംഘത്തിന്റെ റെയ്ഡ്.

ബിജെപി നേതാവ് എച്ച്.രാജയെ പരസ്യമായി വിമര്‍ശിച്ച നടന്‍ വിശാലിനെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടെലിവിഷന്‍ പരിപാടിയില്‍ മെര്‍സല്‍ വ്യാജ പതിപ്പു കണ്ടെന്നു പറഞ്ഞ ബിജെപി നേതാവിന് നാണമില്ലേ എന്നു ചോദിച്ച് കഴിഞ്ഞ ദിവസം വിശാല്‍ രംഗത്തെത്തിയിരുന്നു

ഒരു ടെലിവിഷന്‍ പരിപാടിയില്‍ മെര്‍സല്‍ കണ്ടോ എന്ന് ബിജെപി നേതാവിനോട് അവതാരകന്‍ ചോദിക്കുകയും ‘നെറ്റില്‍ ഞാന്‍ കണ്ടിരുന്നു’ എന്ന് രാജ മറുപടി പറയുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടനുമായ വിശാല്‍ ഉള്‍പ്പെടെയുള്ളവര്‍ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News