ആവശ്യത്തിനും അനാവശ്യത്തിനും മരുന്നുകള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക

അസുഖം മാറാന്‍ ആവശ്യത്തിനും അനാവശ്യമായും മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളില്‍ ബഹുഭൂരിപക്ഷവും. ഇത് ചിലപ്പോഴൊക്കെ അത്യാവശ്യവുമാണ് താനും.

എന്നാല്‍ വിദഗ്ധനായ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ചിലപ്പോഴെങ്കിലും നാം മരുന്നുകള്‍ കഴിയ്ക്കാറുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഉറക്കത്തിനായി സ്ലീപ്പിംഗ് പില്‍സിനെ ആശ്രയിക്കുന്ന ഒരു വിഭാഗം നിങ്ങള്‍ക്കിടയില്‍ ഉണ്ടോ എങ്കില്‍ അവര്‍ കരുതിയിരിക്കുക.ഒരു തവണ ഈ ശീലത്തിന് അടിമപ്പെട്ടാല്‍ പിന്നീട് മാറ്റാനും ബുദ്ധിമുട്ടുണ്ടാകൂം.

ഉറക്ക ഗുളിക തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുന്നുവെന്നതാണ് പ്രധാന ദോഷം. ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളും സ്ലീപ്പിംഗ് പില്‍സ് വരുത്തി വയ്ക്കുന്നുണ്ട്.

ഗ്യാസ്, അസിഡിറ്റി എന്നിവ മാറാന്‍ സിറപ്പ് ഉപയോഗിക്കുന്നത് ശീലമാക്കിയവരുണ്ട്. ഇത് ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഒന്നാണ്. ഇത്തരം മരുന്ന് ഭക്ഷണത്തില്‍ നിന്നും പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നതിനെ ബാധിക്കുന്നു.

പെപ്റ്റിക് അള്‍സര്‍, പൈല്‍സ്, കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയ  ഇത്തരം മരുന്നുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ നടത്തിയ പഠനം തെളിയിക്കുന്നു.

കുട്ടികള്‍ക്ക് കോള്‍ഡ്, ചുമ എന്നിവയ്ക്കായി നല്‍കുന്ന മരുന്നുകള്‍ ലംഗ്‌സിനെ ബാധിക്കുന്നു. അളവ് കൂടുതലായാല്‍ ഇത്തരം മരുന്നുകള്‍ കുട്ടികളില്‍ മരണത്തിന് പോലും കാരണമായേക്കാം.
തലവേദന വന്നാല്‍ ഉടന്‍ ഗുളിക കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് തികച്ചും അനാരോഗ്യകരമായ ഒരു ശീലമാണ്.

ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നു മാത്രമല്ല, തലവേദന മാറെണമെങ്കില്‍ ഗുളിക കഴിച്ചേ മതിയാകൂയെന്ന അവസ്ഥ വരുത്തുകയും ചെയ്യും.ഡിപ്രഷനായി കഴിയ്ക്കുന്ന ഗുളികകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ്.

ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും. സെറോട്ടിനിന്‍, ഗ്ലൂക്കോസ് തോതുകള്‍ ഉയര്‍ത്തും. ഇതു കാരണം ശരീരം തടിയ്ക്കുവാനും ഇട വരും.

പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴി വയ്ക്കും.തൊട്ടതിനും പിടിച്ചതിനും ആന്റിബയോട്ടിക്കുകള്‍ തട്ടിവിടുന്നവര്‍ ക്ഷണിച്ചുവരുത്തുന്നത് മാരകരോഗങ്ങളെയാണ്.

അത്യാവശ്യമെങ്കില്‍ മാത്രം മരുന്നുകള്‍ ഉപയോഗിക്കുക എന്ന ഉപദേശവും വിദഗ്ധര്‍ നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News