സിപിഐഎം നേതാക്കളെ കുടുക്കാന്‍ ആര്‍എസ്എസ് സിബിഐ ഗൂഢാലോചനയെന്ന് കൊടിയേരി; മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതായി കാനം;ജന ജാഗ്രത യാത്രയുടെ രണ്ടാം ദിനം ആവേശോജ്ജ്വലം

ഇടതുപക്ഷ മുന്നണി നയിക്കുന്ന ജനജാഗ്രത യാത്രയുടെ ഇന്നത്തെ പര്യടനങ്ങള്‍ സമാപിച്ചു.

ശ്രീകണ്ഠാപുരത്ത് നിന്നാരംഭിച്ച യാത്ര കണ്ണൂര്‍ നഗരത്തില്‍ സമാപിച്ചു

 സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍. ഡി. എഫ്. ജനജാഗ്രതാ യാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ ആവേശോജ്വല വരവേല്‍പ്പ്. രാവിലെ ശ്രീകണ്ഠാപുരത്ത് നിന്നാരംഭിച്ച യാത്ര കണ്ണൂര്‍ നഗരത്തില്‍ സമാപിച്ചു .

കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുമ്പോഴൊക്കെ ബി.ജെ.പി. കണ്ണൂരിനെ ലക്ഷ്യം വെക്കാറുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ആര്‍ എസ് എസ് നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ വര്‍ഗീയവല്‍ക്കരണ നയങ്ങള്‍ തുറന്ന് കാട്ടിയും എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചുമായിരുന്നു കോടിയേരിയുടെ പ്രസംഗം.

കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ബി.ജെ.പി. കണ്ണൂരിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു . സി.പി.ഐ. എം. നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ആര്‍. എസ്. എസ്. സി.ബി.ഐ. ഗൂഢാലോചന നടക്കുകയാണ്.

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ആര്‍ എസ് എസ്‌ നീക്കം വിലപ്പോവില്ലെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

 തെക്കന്‍ മേഖലാ ജന ജാഗ്രതാ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം സമാപിച്ചു

 LDF ന്റെ തെക്കന്‍ മേഖലാ ജന ജാഗ്രതാ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം സമാപിച്ചു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനും ചരിത്രം വളച്ചൊടിക്കാനുമാണ് BJP RSS ശ്രമമെന്ന് ജാഥാ ക്യാപ്റ്റനായ CPl സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ A കോണ്‍ഗ്രസ്സ് എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും കാനം പറഞ്ഞു.
കേന്ദ്രനയങ്ങള്‍ക്കും BJP യുടെ വര്‍ഗീയതയ്‌ക്കെതിരെയും ആഞ്ഞടിച്ചാണ് LDF ന്റെ തെക്കന്‍ മേഖലാ ജന ജാഗ്രതാ യാത്രയുടെ പര്യടനം അവസാനിച്ചത്.

CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ മൂന്നാം ദിനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി.

നെടുമങ്ങാട്, വെഞ്ഞാറമൂട്, ശ്രീകാര്യം, മുരുക്കുംപ്പുഴ, വര്‍ക്കല എന്നിവിടങ്ങളിലെ വമ്പിച്ച സ്വീകരണത്തിനു ശേഷം ആറ്റിങ്ങലിലാണ് ജാഥ സമാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News