ഹിമാചലില്‍ ചരിത്രം കുറിക്കാനൊരുങ്ങി സിപിഐഎം; സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സര്‍പ്പിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

13 സീറ്റുകളിലാണ് സിപിഐ എം ഇത്തവണ മത്സരിക്കുന്നത്. അഴിമതിക്കുരുക്കില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനും വര്‍ഗീയ കുപ്രചരണങ്ങള്‍ നടത്തുന്ന ബിജെപിക്കും എതിരെ മൂന്നാം ബദലായാണ് സിപിഐ എം മത്സരിക്കുന്നത്.

ഷിംലയില്‍ നാല് സീറ്റിലും മണ്ഡിയില്‍ മൂന്ന് സീറ്റിലും ഹമീര്‍പൂരില്‍ രണ്ട് സീറ്റിലൂം മത്സരിക്കുന്നുണ്ട്. കുല്ലു, സോളന്‍, സിര്‍മോര്‍, ലാഹുല്‍ സ്പിറ്റി ജില്ലകളില്‍ ഓരോ സീറ്റിലും മത്സരിക്കുന്നു.

മണ്ഡിയിലും ഷിംലയിലും സിപിഐ എം മുന്‍പ് വിജയിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ രാകേഷ് സിംഗ തിയോഗിലും മുന്‍ ഷിംല മേയര്‍ സഞ്ജയ് ചൌഹാന്‍ ഷിംലയിലും മത്സരിക്കുന്നുണ്ട്.

ഇത്തവണ കുറഞ്ഞത് ഏഴ് മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിലേക്ക് എത്തിക്കാന്‍ സിപിഐ എമ്മിന് സാധിച്ചിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് വന്‍നേട്ടമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പില്‍ സാധിക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.

സിപിഐ എം നേതൃത്വത്തില്‍ നിരവധി കര്‍ഷക തൊഴിലാളി സമരങ്ങളാണ് ഹിമാചലില്‍ നടന്നത്. തൊഴിലാളികളെ കൂടാതെ യുവാക്കള്‍ക്കിടയിലും സ്വാധിനം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്.

പത്രിക സമര്‍പ്പിക്കുന്നതിനോട് അനുബന്ധിച്ചു നടന്ന പ്രകടനത്തില്‍ കര്‍ഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News