പ്രവാസികള്‍ക്കായി കെഎസ്എഫ്ഇയുടെ പ്രത്യേക സമ്പാദ്യ പദ്ധതി

കെഎസ്എഫ്ഇ പ്രവാസികള്‍ക്കായി പ്രത്യേക ചിട്ടി ആരംഭിക്കുന്നു. പ്രവാസികള്‍ക്ക് സമ്പാദ്യ സുരക്ഷിതത്വം നല്‍കുന്നതോടൊപ്പം നാടിന്റെ വികസനവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് നടപ്പിലാക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

പ്രവാസി ചിട്ടിയില്‍ നിക്ഷേപിക്കുന്ന തുക കിഫ് ബി വഴി വികസന പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രവാസികളുടെ സമ്പാദ്യ സുരക്ഷിതത്വവും നാടിന്റെ വികസനവും ലക്ഷ്യമാക്കിയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് തുടക്കമിട്ടത്.

ആദ്യ മൂന്ന് വര്‍ഷം കൊണ്ട് 10 ലക്ഷം പ്രവാസികളെ അംഗങ്ങളാക്കി 20,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ തുക കിഫ് ബി വഴി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കും.

കിഫ്ബി വഴിയുളള തുക വിനിയോഗത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടപ്പിലാക്കുക.

ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നായാലും പ്രവാസികള്‍ക്ക് ചിട്ടിയില്‍ അംഗമാകാം.

എല്ലാ മേഖലയിലും ഇടപെടാന്‍ കഴിയുന്ന രീതിയില്‍ കെഎസ്എഫ്ഇ മികച്ച ബാങ്കിംഗ് ഇതര സ്ഥാപനമായി മാറുന്നതിന്റെ വലിയ ചുവടുവയ്പ്പാണ് പ്രവാസി ചിട്ടിയെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News