സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ പിറന്നത് ഏഴ് വ്യക്തിഗത ചാമ്പ്യന്‍മാര്‍

കോട്ടയം: അറുപത്തി ഒന്നാം കായിക മേളയില്‍ പിറന്നത് ഏഴ് വ്യക്തിഗത ചാമ്പ്യന്‍മാരാണ്. ഇവരില്‍ 4 പേരും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന്റെ ചുണക്കുട്ടികള്‍ ആണ്.

കഴിഞ്ഞ തവണ നഷ്ടമായ ചാമ്പ്യന്‍പട്ടം ഇത്തവണ എറണാകുളം തിരിച്ചുപിടിക്കുമ്പോള്‍ അതിന് നിര്‍ണ്ണായക പങ്ക് വഹിച്ചത് മാര്‍ ബേസിലിന്റെ മുന്നേറ്റം തന്നെയായിരുന്നു. പതിമൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും ഏഴ് വെങ്കലവും സ്വന്തമാക്കി മാര്‍ ബേസില്‍ എറണാകുളത്തിന് നേടിക്കൊടുത്തത് 75 പോയിന്റ്.

വ്യക്തിഗത ചാമ്പ്യന്‍ പട്ടത്തിലും കണ്ടത് മാര്‍ ബേസിലിന്റെ മുന്നേറ്റം. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ ആഭിഷയും ജൂനിയര്‍ വിഭാഗത്തില്‍ അഭിഷേകും സീനിയര്‍ വിഭാഗത്തില്‍ ആദര്‍ശും അനുമോളും വ്യക്തിഗത ചാമ്പ്യന്‍മാരായപ്പോള്‍ മേളയില്‍ സര്‍വാധിപത്യം മര്‍ബേസിലിന് സ്വന്തമായി.

കഴിഞ്ഞ തവണ 117 പോയിന്റ് നേടിയപ്പോള്‍ ഇത്തവണ 75 പോയിന്റില്‍ ഒതുങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം.
കോതമംഗലം സെന്റ് ജോര്‍ജിന്റെ താഗ്ജം സിംഗും അനമോള്‍ തമ്പിയും പുല്ലൂരാംപാറ സെന്റ് ജോസഫിന്റെ അപര്‍ണ്ണ റോയിയുമാണ് മറ്റ് വക്തിഗത ചാമ്പ്യന്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News