വൈദ്യുത ഉല്‍പാദനത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്നു മുഖ്യമന്ത്രി; പെരുംതേനരുവി ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

പത്തനംതിട്ട; വൈദ്യുത ഉല്‍പാദനത്തില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഓരോ വീടുകളിലും സോളാര്‍ ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചന ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ട പെരുംതേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നാടിന്റെ ഉത്സവമായിരുന്നു പെരുംതേനരുവി ജലവൈദ്യുത പദ്ധതിയുടെ ഉല്‍ഘാടനം. കിലോമീറ്ററുകലോളം കാല്‍ നടയായി പദ്ധതി പ്രദേശത്തേത്തിയ വനിതകളടക്കമുള്ളവര്‍ വാദ്യമേളങ്ങളോടെ ആയിരുന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയും ഉള്‍പ്പടെയുള്ളവര്‍ പ്രധാന വേദിയിലെത്തി. തുടര്‍ന്ന് നാടിന്റെ അഭിമാനമായ പെരുംതേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

വന്‍കിട ജല വൈദ്യുത പദ്ധതികള്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ടെന്നും പെരുംതേനരുവി പോലുള്ള ചെറുകിട പദ്ധതികളെ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News