സംസ്ഥാനത്ത് മൃതദേഹ കച്ചവടം വ്യാപകമാകുന്നുവോ; അജ്ഞാത മൃതദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തം

സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന അജ്ഞാത മൃത ദേഹങ്ങളെകുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു.

ആത്മഹത്യയാണൊ കൊലപാതകമാണൊ മരണകാരണമെന്നറിയാതെ കഴിഞ്ഞ ആറര വര്‍ഷത്തിനുള്ളില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത് 395 മൃതദേഹങ്ങള്‍. പഠനാവശ്യങ്ങള്‍ക്കായി ഇവ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വില്‍ക്കുന്നത് പതിനായിരം മുതല്‍ നാല്‍പ്പതിനായിരം രൂപയ്ക്ക് വരെയാണ്.

2008 ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന അജ്ഞാത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കുള്‍പ്പടെ പഠനാവശ്യത്തിനായി വില്‍പ്പന നടത്തുന്നത്.

അസ്ഥികൂടം പതിനായിരം രൂപയ്ക്കും,എംബാം ചെയ്യാത്ത മൃതദേഹം ഇരുപതിനായിരം രൂപയ്ക്കും എംബാം ചെയ്തവ നാല്‍പ്പതിനായിരം രൂപയ്ക്കുമാണ് വില്‍ക്കുന്നതെന്നാണ് വിവരാവകാശ രേഖകളില്‍ പറയുന്നത്.

കഴിഞ്ഞ ആറര വര്‍ഷത്തിനുള്ളില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത് 395 മൃതദേഹങ്ങളാണ്. അതായത് ശരാശരി ഒരു വര്‍ഷം എത്തുന്നത് 60 മൃതദേഹങ്ങള്‍.വില്‍പ്പന നടക്കുന്നത് നിയമപരമാണെങ്കിലും
അജ്ഞാത മൃതദേഹങ്ങളുടെ മരണകാരണം എന്തെന്നതു സംബന്ധിച്ച് ഒരന്വേഷണവും നടക്കുന്നില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല പറഞ്ഞു.
വില്‍പ്പനയിനത്തില്‍ കോടികള്‍ വരുമാനമായി ആശുപത്രികള്‍ക്ക് ലഭിക്കുന്നുണ്ട്.

ഈ തുക സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിവിധ ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുമെന്നും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News