ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമെന്ന് പൊലീസ്; പിതാവ് അറസ്റ്റില്‍

അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്‌ലി മാത്യൂസ് അറസ്റ്റിലായി.

മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

പാലു കുടിക്കാത്തതിന് പുറത്തുനിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണ് വെസ്‌ലി മാത്യൂസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മൊഴി മാറ്റി പറഞ്ഞിരുന്നു.

വെസ്‌ലിയെ ആദ്യം അറസ്റ്റുചെയ്തിരുന്നെങ്കിലും ജാമ്യത്തില്‍വിട്ടിരുന്നു. ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം  കണ്ടെത്തിയിരുന്നു. വീടിന് സമീപമുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ നിന്നു ഷെറിനെ കാണാതായത്.

രണ്ടു വര്‍ഷം മുന്‍പാണ് മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News