മിശ്രവിവാഹിതര്‍ക്ക് സൗജന്യമായി ഫോട്ടോയെടുത്ത് നല്‍കും; വാഗ്ദാനവുമായി ഫോട്ടോഗ്രാഫര്‍

വ്യത്യസ്ത മത വിഭാഗങ്ങളില്‍പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ പലപ്പോഴും കുടുംബങ്ങളില്‍ നിന്നുള്ള സഹകരണം കുറവായിരിക്കും . ചിലപ്പോള്‍ തുണയായി ഉണ്ടാവുക അടുത്ത സുഹൃത്ത്ക്കള്‍ മാത്രം.

കല്യാണത്തിനുള്ള ചിലവെല്ലാം ദമ്പദികള്‍ സ്വന്തം പോക്കറ്റില്‍ നിന്നു തന്നെ കണ്ടെത്തേണ്ടി വരും. അതിനിടയില്‍ ഫോട്ടോഗ്രാഫറെ വിളിച്ച് ഫോട്ടോ എടുക്കുന്ന കാര്യമൊന്നും നടക്കില്ല.

എന്നാല്‍ മിശ്രവിവാഹിതര്‍ക്ക് സൗജന്യമായി ഫോട്ടോ എടുത്ത് നല്‍കാം എന്ന വാഗ്ദാനവുമായി റഫീഖ് തളിപ്പറമ്പ രംഗത്തെത്തിയിരിക്കുന്നു. മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് സൗജന്യമായി ഫോട്ടോയെടുത്തുകൊടുക്കുമെന്ന് സ്വതന്ത്രചിന്തകനായ ഈ യുവാവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് ഇക്കാര്യം വ്യക്തമാക്കിയത്. മിശ്രവിവാഹിതര്‍ക്ക് സ്‌നേഹോഷ്മളമായ അഭിവാദ്യങ്ങള്‍ എന്ന പേരിലുള്ള ഫേസ്ബുക്കിലെ പോസ്റ്റില്‍ മൂന്ന് ദമ്പതിമാരുടെ ചിത്രങ്ങളാണുള്ളത്.
മതരഹിതമായ ചടങ്ങുകളോടെ മിശ്രവിവാഹം നടത്തുന്നവര്‍ക്ക് ഫോട്ടോഗ്രഫിസേവനം തികച്ചും സൗജന്യമായി എന്ന കുറിപ്പോടെയുള്ള ഫോട്ടോ ഫോണ്‍ നമ്പര്‍ സഹിതമാണ് റഫീഖ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ റഫീഖ് ഒബ്‌സ്‌ക്യൂറ എന്നപേരില്‍ പത്തു വര്‍ഷമായി സ്റ്റുഡിയോ നടത്തിവരികയാണ്.

മതത്തിലെ വിവിധ ദുരാചാരങ്ങളെയും ചോദ്യം ചെയ്ത റഫീഖിന്റെ സ്റ്റുഡിയോ നേരത്തെ മതമൗലികവാദികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News