ഗൗരിയുടെ മരണത്തിന് കാരണം ബെന്‍സിഗര്‍ ആശുപത്രിയും; ചികിത്സ നിഷേധിച്ചത് നാലു മണിക്കൂര്‍

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിക്ക് സ്വകാര്യ ആശുപത്രി ചികിത്സാ നിഷേധിച്ചെന്ന് പൊലീസ്. ഗൗരിയെ ആദ്യം എത്തിച്ച കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയാണ് ചികിത്സ നിഷേധിച്ചത്.

വിശദമായ സ്‌കാനിംഗും നടത്തിയില്ല

ഗുരുതരാവസ്ഥയിലായ ഗൗരിയെ നാല് മണിക്കൂറോളം ചികിത്സ നല്‍കിയില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിശദമായ സ്‌കാനിംഗും നടത്തിയില്ല. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചു.

സ്‌കൂളും ഈ ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റേതാണെന്നും അതാണ് അവഗണനയ്ക്ക് കാരണമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതോടെയാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടിന് ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ്
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News