നാട്ടുകാര്‍ നോക്കിനില്‍ക്കെ വഴിവക്കില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയായി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു ഞായറാഴ്ചയാണു സംഭവം നടത്തത്. സ്ത്രീയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടതോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്.

ആരും  സഹായിക്കാനെത്തിയില്ല

തെരുവില്‍ കഴിയുന്ന ഇവര്‍ക്കു നേരെ പട്ടാപ്പകല്‍ ആക്രമണമുണ്ടായിട്ടും ഒരാള്‍ പോലും സഹായിക്കാനെത്തിയില്ല.

സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോഡ്രൈവറാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്.

വിവരം ലഭിച്ച് മിനിറ്റുകള്‍ക്കകം സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.

ഗന്‍ജി ശിവ എന്നു പേരുള്ള ഇയാള്‍ക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ആക്രമണത്തിനിരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News