തോമസ് ചാണ്ടി വിഷയത്തില്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം യുക്തമായ നടപടിയെന്ന് കോടിയേരി; അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കാമെന്ന ഗുരുവായൂര്‍ തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം

കണ്ണൂര്‍: തോമസ് ചാണ്ടി വിഷയത്തില്‍ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് നിയമപരമായി പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് ജനജാഗ്രതാ യാത്രക്കിടെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

വിശ്വാസികളായ അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കാമെന്ന ഗുരുവായൂര്‍ തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും കോടിയേരി അറിയിച്ചു.

ബിജെപി ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പരാജയഭീതി പൂണ്ട ബിജെപി ഗുജറാത്തില്‍ പണം നല്‍കി പട്ടേല്‍ സമൂഹത്തെ വിലക്കെടുക്കാന്‍ നോക്കുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here