വിട പറഞ്ഞത് വെള്ളിത്തിരയിലെ ഹിറ്റ് മേക്കര്‍

മലയാള സിനിമയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് രൂപം നല്‍കി തനതായ ഒരു ശൈലി സിനിമാ ലോകത്തിന് നല്‍കിയ അനുഗ്രഹീത സംവിധായകനാണ് ഐവി ശശി.

എത്രതവണ കണ്ടാലും മതിവരാത്ത ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.സാങ്കേതിക വിദ്യയൊന്നും വളര്‍ന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച ഉത്സവം ഒരു വന്‍ വിജയമായി തീര്‍ന്നു.

പ്രേംനസീര്‍ നായകനല്ലാത്ത ഒരു സിനിമയും വിജയിക്കില്ലെന്ന അവസ്ഥയായിരുന്നു അപ്പോള്‍ നിലനിന്നിരുന്നത്. ആ സമയത്താണ് അദ്ദേഹം കെ.പി. ഉമ്മര്‍, റാണിചന്ദ്ര, ശ്രീവിദ്യ എന്നിവരെ വച്ച് ഉത്സവം ചെയ്തത്.

അത് വിജയമായതോടെ മലയാള സിനിമയ്ക്ക് പുതിയ മാനം കൈവന്നു. 1948 മാര്‍ച്ച് 28ാം തീയതി കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഇരുമ്പനത്ത് വീട്ടില്‍ ഐ.വി. ചന്ദ്രന്‍ ഐവി കൗസല്യ ദമ്പതികളുടെ മകനായി ജനിച്ച ഐ.വി. ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും ചിത്രകലയില്‍ ഡിപ്‌ളോമ നേടി.

1969ലാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. എ.ബി. രാജീവിന്റെ കളിയല്ല കല്യാണം എന്ന സിനിമയുടെ കലാസംവിധായകനായിട്ടായിരുന്നു രംഗപ്രവേശം.

ഛായാഗ്രാഹകന്‍, സംവിധാന സഹായി തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ഉത്സവം എന്ന സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്തു.

ഏകദേശം 150ഓളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ശൈലിയും സംവിധാന രീതിയും അദ്ദേഹത്തിന്റെ ചിത്രങ്ങളെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.

ഒരു കലാ സംവിധായകനായിട്ടായിരുന്നു ഐ വി ശശി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വന്തം പേര് നല്‍കിയിരുന്നില്ല.എങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

അദ്ദേഹം സംവിധാനം ചെയ്ത അവളുടെ രാവുകള്‍ മലയാള സിനിമയില്‍ തീര്‍ത്തത് ഒരു വിപ്ലവം തന്നെയാണ്. വന്‍ വിജയമായി മാറിയ ഈ ചിത്രം ഹിന്ദിയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News