വീണ്ടും ഷീ ജിന്‍ പിങ് ചൈനയെ നയിക്കും

ചൈനയില്‍ 19ാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റുമായി ഷീ ജിന്‍ പിങ് വീണ്ടും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പട്ടു.

2350പ്രതിനിധികള്‍ പങ്കെടുത്ത പാര്‍ട്ടികോണ്‍ഗ്രസ് പൊളിറ്റ്ബ്യൂറോയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേയ്ക്ക് 5 പുതുമുഖങ്ങളേയും തെരഞ്ഞെടുത്തു.

ലീ കെറ്റിനാന്‍ ഷീ ജിന്‍ പിങിന്റെ രണ്ടാമനായി തുടരും.  2050ഓടെ ചൈന ലോകത്തെ നയിക്കും എന്നാണ് സൈദ്ധാന്തികന്‍ കൂടിയായ ഷീ ജിന്‍ പിങ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചത്.
മാവോ സേ തൂങ്, ഹൂ ജിന്റാവോ എന്നീ ചൈനയുടെ ചരിത്രത്തിലെ സൈദ്ധാന്തിക നേതൃത്വത്തിന്റെ നിരയിലേക്ക് ഷീ ജിന്‍ പിങ് എന്ന പേര് ചരിത്ര വിജയത്തോടെ ഉള്‍പ്പെടുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News