കോഴിക്കോടിന്റെ പ്രിയ കൂട്ടുകെട്ട്; ഐ വി ശശിയും ടി ദാമോദരനും

ജന്മദേശത്തിനു അപ്പുറത്തുള്ള അടുപ്പമായിരുന്നു ഐ വി ശശിക്ക് കോഴിക്കോടിനോട് . തന്റെ സിനിമയില്‍ കോഴിക്കോടിനോടുള്ള സ്‌നേഹവും പ്രകടമായിരുന്നു .

കോഴിക്കോടുകാരനായ തിരക്കഥാകൃത് ടി ദാമോദരനൊപ്പം ഐ വി ശശി ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു .38 ചിത്രങ്ങളാണ് ഈ കോഴിക്കോടന്‍ കൂട്ടുകെട്ടില്‍ പിറന്നത്.

സംവിധാനം ഐ വി ശശിയും തിരക്കഥ ടി ദാമോദരനും ആണെകില്‍ ചിത്രം കാണാന്‍ മലയാളിക്കു മാറി ചിന്തിക്കേണ്ടതില്ലായിരുന്നു. ഈ കോഴിക്കോട്ടുകാര്‍ ചേര്‍ന്ന് മലയാള സിനിമയില്‍ ഒരു യുഗം തീര്‍ത്തിരുന്നു എന്ന് വേണം പറയാന്‍.

ഐ വി ശശിയുടെ ചിത്രങ്ങള്‍ കാണാന്‍  പ്രത്യേക പ്രേക്ഷകര്‍ ഉണ്ടായിരുന്നു

കോഴിക്കോട്ടെ പല ഇടങ്ങളും ഐ വി ശശിയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു . ഐ വി ശശിയുടെ ചിത്രങ്ങള്‍ കാണാന്‍ ഏതു കാലത്തും ഒരു പ്രത്യേക പ്രേക്ഷകര്‍ ഉണ്ടായിരുന്നു .

മറ്റെന്തിനെക്കാളും ഐ വി ശശി ടി ദാമോദരന്‍ കൂട്ടുകെട്ട് പ്രേക്ഷകരെ തൃപ്തിപെടുത്തിയിരുന്നു എന്നതാണ് വാസ്തവം .

അതിന് ഉദാഹരണമാണ് ആവനാഴി മുതല്‍ ബല്‍റാം v/s താരാദാസ് വരെയുള്ള ചിത്രങ്ങള്‍ മലയാള സിനിമാ കൊട്ടകക്ക് നല്‍കിയ അനുഭവ പാഠങ്ങള്‍ .

ഓരോ നിമിഷവും മലയാളിയെ ത്രസിപ്പിച്ചു കൊണ്ടേയിരുന്ന മലയാള സിനിമയിലെ ഒരു ഇതിഹാസ കാലഘട്ടത്തിനാണ് ഐ വി ശശികൂടി വിടപറയുന്നതോടെ തിരശീല വീഴുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel