എം ജി സ്വാശ്രയ കോളജ് അധ്യാപക നിയമനം: യോഗ്യതയുള്ള അധ്യാപകര്‍ക്ക് യുജിസി ശമ്പള സ്‌കെയില്‍ നല്‍കാന്‍ കോടതി നിര്‍ദേശം

എം ജി യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന സ്വാശ്രയ കോളജുകളിലും സെന്ററുകളിലും അധ്യാപകരുടെ നിയമനത്തിന് യുണിവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയ മാനദണ്ഡം ഹൈക്കോടതി അസാധുവാക്കി.

2002 ജനുവരി 1 ന് മുന്‍പ് കരാര്‍ നിയമനം ലഭിച്ച അധ്യാപകരില്‍ യോഗ്യതയുള്ളവര്‍ക്ക് യുജിസി ശമ്പള സ്‌കെയില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. 2002 ജനുവരിക്ക് ശേഷം നിയമനം നേടിയവര്‍ക്ക് പ്രൊബേഷന്‍ കാലാവധി തീരുന്ന മുറയ്ക്ക്, യുജിസി സ്‌കെയില്‍ നല്‍കണം.

ഉത്തരവ് 3 മാസത്തിനകം നടപ്പാക്കണം. ശമ്പള സ്‌കെയില്‍ നടപ്പാക്കാതിരുന്ന യുണിവേഴ്‌സിറ്റി യുടെ നടപടിക്കെതിരെ അധ്യാപകര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി 72 അധ്യാപകര്‍ക്ക് ഉത്തരവിന്റെ ആനുകുല്യം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News