താരങ്ങളാക്കാമെന്ന് പറഞ്ഞ് പീഡനം: സംവിധായകനെതിരെ 38 സ്ത്രീകളുടെ പരാതി

ഹോളിവുഡില്‍ നിന്ന് മറ്റൊരു പീഡനപരാതി കൂടി.ഓസകാര്‍ നാമനികദ്ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരെ 38 സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തി.

താരങ്ങളാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന് സ്ത്രീകളെല്ലാം ഒരുപോലെ പരാതിപ്പെട്ടു. ചലച്ചിത്രനിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡന പരമ്പര ഹോളിവുഡിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടൊബാക്കിനെതിരെയുള്ള പരാതി അക്ഷരാര്‍ഥത്തില്‍ അമേരി്കകയെയാണ് വെട്ടിലാക്കിയിരിക്കുന്നത്.

നടിമാരായടെറി കോണ്‍,ഇക്കോ ഡാനന്‍,ഗായിക ലൂയിസ് പോസ്റ്റ് തുടങ്ങിയവരാണ് ടൊബാക്കിനെതിരെ രംഗ്‌ത്തെിയിരിക്കുന്നത്.ലൈംഗിക അതിപ്രസരമുള്ള സംഭാഷണങ്ങളും സ്വയംഭോഗപ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു

രണ്ട് പതിറ്റാണ്ടോളം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത ശേഷം സിനിമാ മേഖലയിലെത്തിയ ആളാണ് ടൊബാക്ക്. ബഗ്‌സി,ദി ഗാംബ്‌ളര്‍,ടു ഗേള്‍സ് ആന്‍ഡ് എ ഗൈ തുടങ്ങിയവയാണ് ടൊബാക്കിന്റെ സിനിമകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News