‘പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു’: മമ്മൂട്ടി; മഹാനായ ചലച്ചിത്രകാരനാണ് ഐവി ശശിയെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ഐവി ശശി എന്ന പ്രിയപ്പെട്ടവന്റെ വിയോഗം തന്നെ തളര്‍ത്തുന്നു എന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനാണ് ഐവി ശശിയെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. താനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, പ്രിയപ്പെട്ട സാറിന് പ്രണാമമര്‍പ്പിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

നടന്‍ കമല്‍ഹാസനും ശശിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here