‘സ്‌കൂള്‍ മുറ്റത്തൊരു പുസ്തകോത്സവം’:സംരംഭം കേരള ഭാഷാ ഇന്‍സ്റ്റ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗം

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക വായനയുടെ പൂക്കാലം തീര്‍ക്കുകയാണ് കേരള ഭാഷാ ഇന്‍സ്റ്റ്റ്റിറ്റിയൂട്ട്. ഭാഷാ ഇന്‍സ്റ്റ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേരളത്തിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ മുറ്റത്തൊരു പുസ്തകോത്സവം എന്ന പേരില്‍ പുസ്തകമേള സംഘടിപ്പിക്കുന്നത്.

ഓരോസ്‌കൂളിലും 3 ദിവസമാണ് പുസ്തകമേള, പുസ്തകങ്ങള്‍ക്ക് 20 മുതല്‍ 75 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന. ഒ എന്‍ വി കാവ്യസംസ്‌കൃതി എന്ന കവിതാസമാഹാരത്തിന്റെ പ്രീപബ്ലിക്കേഷന്‍ തുക അടയ്ക്കാനുളള സൗകര്യവും വിജ്ഞാനകൈരളിയുടെ വരിക്കാരാവാനുളള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട.

പുസ്തകോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ജി വി രാജ പുരസ്‌ക്കാരം നേടിയ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകമായ ‘വി പി സത്യന്റെ’ രചയിതാവ് ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ജിജോ ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News