പിരിയാത്ത കൂട്ടുകെട്ട്; പ്രണയം തുറന്നുപറയുന്നത് അവളുടെ രാവുകളുടെ സെറ്റില്‍ വെച്ച്; ഇരുവരെയും ഒരുമിപ്പിച്ചത് അവളുടെ രാവുകള്‍

ഐവി ശശി തന്റെ പ്രണയം സീമയോട് തുറന്നുപറയുന്നത് സീമയുടെ 16-ാം വയസിലാണ്.അദ്ദേഹത്തിന്റെ അവളുടെ രാവുകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമ്പോഴാണിത്.

പ്രണയം അതിവേഗം ദാമ്പത്യത്തിലെത്തി.സിനിമാലോകത്ത് നാമ്പെടുക്കുന്ന പ്രണയത്തിനും തുടര്‍ന്നുള്ള ദാമ്പത്യത്തിനും ആയുസില്ലെന്ന തഴക്കം വന്ന അനുഭവത്തിന് വിപരീതമായിരുന്നു ഐവി ശശിയുടെയും സീമയുടെയും ജീവിതം.

1980 ആഗസ്റ്റ് 28നായിരുന്നു ഐവി ശശിയും സീമയും വിവാഹിതരാകുന്നത്.1974ല്‍ സിനിമയിലെത്തിയ സീമ ആദ്യം അഭിനയിച്ചത് ഐവി ശശിയുടെ സിനിമയില്‍ തന്നെ.

രണ്ടുമക്കളാണ് ഇവര്‍ക്ക് അനു, അനി 37വര്‍ഷം ദാമ്പത്യം പിന്നിടുന്ന ഘട്ടത്തില്‍ ഇവര്‍ പിരിയുകയാണെന്നുണ്ടായ ഗോസിപ്പിനോട് അതിരൂക്ഷമായാണ് ഐവി ശശി പ്രതികരിച്ചത്.

അവിടെയും തീര്‍ന്നില്ല, സിനിമാ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ ഗംഗാധരന്റെ വീട്ടില്‍ വച്ച് വിവാഹമുഹൂര്‍ത്തം പരസ്പരം ഹാരമണിയിച്ച് ആവര്‍ത്തിക്കുകയും ചെയ്തു ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News