ശ്രദ്ധേയമായ സംഭാവനകള്‍; വേറിട്ട സിനിമകള്‍ : ഐവി ശശിയെക്കുറിച്ച് എംഎ ബേബി

ചലച്ചിത്ര സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ മുന്‍ സാംസ്‌കാരിക മന്ത്രി എംഎ ബേബി അനുശോചനം രേഖപ്പെടുത്തി.
മലയാള സിനിമയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ കൊണ്ട് വന്ന സംവിധായകനായിരുന്നു ഐവി ശശിയെന്ന് ബേബി വിലയിരുത്തി.

മലയാള സിനിമയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ കൊണ്ട് വന്ന  സംവിധായകന്‍

തന്റെ സ്വതസിദ്ധമായ ശൈലിയും സംവിധാനരീതിയും കൊണ്ട് അദ്ദേഹത്തിന്റെ സിനിമകള്‍ മലയാളസിനിമ ചരിത്രത്തില്‍ വേറിട്ട് നില്‍ക്കുന്നു. ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് – ബേബി അനുസ്മരിച്ചു.

ഭാര്യയും നടിയുമായ സീമ ഉള്‍പെടെ ഉള്ള കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നു .അദ്ദേഹത്തിന്റെ സഹോദരനും എന്റ ഉറ്റ സുഹൃത്തും സി പി ഐ നേതാവുമായ ഐ വി ശശാങ്കനെയും എന്റെ അനുശോചനം അറിയിക്കുന്നു – ബേബി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News