പൊള്ളയായ അവകാശവാദങ്ങള്‍ ജനം തിരിച്ചറിഞ്ഞു; നോട്ടുമാറ്റം രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ത്തു; നവംബര്‍ എട്ടിന് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധദിനമാചരിക്കും

ദില്ലി:നോട്ടു മാറ്റം പ്രഖ്യാപനത്തിന് ഒരു വര്‍ഷം തികയുന്ന നവംബര്‍ എട്ട് പ്രതിഷേധ ദിനമായി ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. ദില്ലിയില്‍ ചേര്‍ന്ന് 18 പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിലാണ് തീരുമാനം.

ഓരോ പാര്‍ടികളും യോജിച്ച രീതിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗശേഷം കോണ്‍ഗ്രസ് നേതാവ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു.

പാര്‍ലമെന്റിനുള്ളില്‍ യോജിച്ച പ്രക്ഷോഭം നയിച്ച 18 പ്രതിപക്ഷ പാര്‍ടികളാണ് ദില്ലിയില്‍ യോഗം ചേര്‍ന്നത്.കള്ളപണം പിടികൂടുമെന്നും തീവ്രവാദം ഇല്ലാതാക്കുമെന്നുമുള്ള അവകാശവാദങ്ങളോടെ കൊണ്ട് വന്ന നോട്ട്മാറ്റം രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ത്തുവെന്ന് യോഗം വിലയിരുത്തി. രാജ്യം കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട്മാറ്റമെന്ന് യോഗശേഷം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനമ്പി ആസാദ് പറഞ്ഞു. നോട്ട്മാറ്റത്തിന് ഒരു വര്‍ഷം തികയുന്ന നവംബര്‍ എട്ട് പ്രതിഷേധ ദിനമായി ആചരിക്കും.
അതാത് സംസ്ഥാനങ്ങള്‍ക്ക് യോജിച്ച് രീതിയില്‍ ഓരോ പാര്‍ട്ടികളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel