ദിലീപിന്റെ സുരക്ഷ, മേജര്‍ രവിയുടെ പങ്ക്; സത്യാവസ്ഥ ഇങ്ങനെ

മുംബൈ: നടന്‍ ദിലീപുമായി സ്വകാര്യ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തുന്നതിന്റെ ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും ഇതൊരു വിവാദമാക്കിയത് ഖേദകരമെന്നും തണ്ടര്‍ ഫോഴ്‌സ് ഉടമ ലെഫ്റ്റന്റ് കേണല്‍ അനില്‍ നായര്‍.

രാജ്യത്തെ പ്രമുഖ വ്യവസായികള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമെല്ലാം സ്വകാര്യ സുരക്ഷ നല്‍കി വരുന്ന തണ്ടര്‍ ഫോഴ്‌സ് കൃത്യമായ ലൈസന്‍സും അംഗീകാരവുമുള്ള സ്ഥാപനമാണെന്നും അനില്‍ പറഞ്ഞു.

രാജ്യത്തെ വ്യക്തിഗത സുരക്ഷ വാഗ്ദാനം ചെയ്യുന്ന തണ്ടര്‍ ഫോഴ്‌സ് സായുധ സുരക്ഷയും അല്ലാത്ത സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്.

തങ്ങളുടെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം സുരക്ഷാ കാര്യങ്ങളില്‍ വിദഗ്ധരാണെന്നും മികച്ച ഏജന്‍സികളില്‍ നിന്ന് വിരമിച്ചവര്‍ ആണെന്നും അനില്‍ നായര്‍ വിശദീകരിച്ചു.

മലയാള സിനിമാ ലോകവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ സുരക്ഷാ കമ്പനിയില്‍ ആയിരത്തോളം പേരാണ് ജോലി നോക്കുന്നത്. ദിലീപിന് സുരക്ഷാ ഒരുക്കുന്നതില്‍ മേജര്‍ രവിയുടെ പങ്കുണ്ടെന്ന് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ വാസ്തവമില്ലെന്നും അനില്‍ പറഞ്ഞു.

ദിലീപിന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയുടെ പേരില്‍ നടന്ന വിവാദം ഖേദകരമായിപ്പോയെന്നും ലഫ്റ്റാന്റ് കേണല്‍ അനില്‍ നായര്‍ പറഞ്ഞു.

ഗോവയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു അറിയപ്പെടുന്ന വ്യക്തിയാണ് അനില്‍ നായര്‍. ഗോവ മലയാളി എന്ന പേരില്‍ സ്വന്തമായി ഒരു വാരാന്ത്യ പത്രവും അനിലിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News