സോഷ്യല്‍ മീഡിയയും നാട്ടുകാരും കൈകോര്‍ത്തു; മാധവേട്ടന്‍ തിരിച്ചു വരും

ഹോം ഗാര്‍ഡ് മാധവേട്ടന്‍ തിരിച്ചു വരും.മാധവേട്ടന്‍ പണി മതിയാക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ തന്നെ ആശ്വസിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും കൈകോര്‍ത്തു. നാടിന്റെ സ്‌നേഹം മാധവേട്ടന്റെ തിരിച്ചു വരവിന് വഴിയൊരുക്കി.

ഗതാഗതകുരുക്ക് നിയന്ത്രിക്കവെ തെറ്റായ ദിശയില്‍ ചീറിപ്പാഞ്ഞെത്തിയ കാര്‍ തടഞ്ഞ മാധവേട്ടനെ കാറിലുണ്ടായിരുന്നവര്‍ പരസ്യമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പരാതി നല്‍കിയെങ്കിലും കുറ്റം ചെയ്തവര്‍ക്കെതിരെ കാര്യമായ നടപടിയൊന്നുമുണ്ടായില്ല. ഈ സംഭവത്തിനു ശേഷമാണ് ജോലിയില്‍ നിന്ന് പിന്മാറാന്‍ മാധവേട്ടന്‍ തീരുമാനിച്ചത്.

എന്നാല്‍ സംഭവമറിഞ്ഞതോടെ സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
മേലെ ചൊവ്വ ജംഗ്ഷനിലെ സ്ഥിരംമുഖമായിരുന്നു ഈയടുത്ത കാലം വരെ ഇദ്ദേഹം.

ഈ സാന്നിദ്ധ്യം കൊണ്ടുതന്നെ ഇവിടെ കുരുക്ക് മുറുകുന്ന പതിവുമുണ്ടായിരുന്നില്ല. മികവുറ്റ പ്രവര്‍ത്തനത്തിന് അംഗീകാരമെന്ന നിലയില്‍ ് നാല്പതിലേറെ പുരസ്‌കാരങ്ങള്‍ മാധവേട്ടനെ തേടിയെത്തിയിരുന്നു.

സൈനിക സേവനത്തിനു ശേഷമാണ് തളിപ്പറമ്പ് മുയ്യം സ്വദേശിയായ മാധവന്‍ ഹോംഗാര്‍ഡായി നഗരത്തിലെത്തുന്നത്. റിട്ട. ഓണററി ക്യാപ്ടനായ ഇദ്ദേഹത്തിന്റെ പട്ടാളച്ചിട്ട ഡ്യൂട്ടിയിലുടനീളം കാണാമായിരുന്നു.പൊരിവെയിലായാലും പെരുമഴ ആയാലും നിമിഷങ്ങള്‍ക്കുള്ളില്‍ എത്ര വലിയ ഗതാഗതാക്കുരുക്കും അഴിച്ചെടുക്കുന്ന മാധവേട്ടന്റെ മാന്ത്രിക വിദ്യ പ്രശസ്തമാണ്.ഒരു സിഗ്‌നല്‍ മാന്‍ ഇത്ര മേല്‍ ജനപ്രിയനാകുന്നത് ഇത് ആദ്യമാകും.
ഒടുവില്‍ നാട്ടുകാരുടെയും പരിചയക്കാരുടെയും സ്‌നേഹത്തിനു മുന്നില്‍ തിരിച്ചു വരാന്‍ തന്നെയാണ് മാധവേട്ടന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News