മൃഗങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തി സര്‍ക്കാര്‍; വളര്‍ത്തുമൃഗങ്ങള്‍ക്ക് കുറഞ്ഞ നികുതി 250 രൂപ; പട്ടിക്കും പൂച്ചയ്ക്കും 250 രൂപ; ആനയ്ക്കും കുതിരയ്ക്കും 500 രൂപ

പഞ്ചാബില്‍ ഇനി വളര്‍ത്തു മൃഗങ്ങള്‍ക്ക് നികുതി. പട്ടി, പൂച്ച, പന്നി, ആട്, മാന്‍ എന്നിവയെ വളര്‍ത്തുന്നവര്‍ വര്‍ഷത്തില്‍ 250 രൂപയാണ് നികുതിയായി അടക്കേണ്ടത്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വളര്‍ത്തുമൃഗങ്ങള്‍ക്കു മേല്‍ നികുതി കൊണ്ടുവരുന്നത്. പശു, പോത്ത്, കാള, ഒട്ടകം, കുതിര, ആന എന്നിവയ്ക്ക് വര്‍ഷത്തില്‍ 500 രൂപ വീതം അടക്കേണ്ടി വരും.

വളര്‍ത്തുമൃഗങ്ങളെ തിരിച്ചറിയാനായി ബ്രാന്‍ഡിങ്ങ് കോഡുകളോ അടയാള ചിഹ്നങ്ങളോ, നമ്പറുകളോ നല്‍കും.  ഇതിനെല്ലാം പുറമേ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ മൃഗങ്ങളെ വളര്‍ത്തുന്നതിന് ലൈസന്‍സ് എടുക്കേണ്ടതും അനിവാര്യമായി വരും.

ഓരോ വര്‍ഷവും പുതുക്കാവുന്ന തരത്തിലുള്ള ലൈസന്‍സ് ആയിരിക്കും സര്‍ക്കാര്‍ അനുവദിക്കുക. ഇന്ന് തൊട്ട് വളര്‍ത്തുമൃഗങ്ങള്‍ ഉളളവര്‍ ലൈസന്‍സ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്.

കേരളത്തേയും ഗോവയേയും പോലെ ഏറെ പുരോഗമന കാഴ്ച്ചപ്പാട് മുന്നോട്ട് വെക്കുന്ന പഞ്ചാബില്‍ ഉത്തരവിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here