യുവതലമുറയ്ക്കായി ഗ്രാസിയയുമായി ഹോണ്ട; അഡ്വാന്‍സ്ഡ് അര്‍വന്‍ സ്‌കൂട്ടറിന് സ്‌പോടര്‍ട്ടി ലുക്ക്

ഓട്ടോമാറ്റിക് സ്‌കൂട്ടറുകളിലെ ലീഡറായ ഹോണ്ട, വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ യുവതലമുറയെ ലക്ഷ്യമിട്ട് ഗ്രാസിയ മോഡലുമായി എത്തുന്നു. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്‌കൂട്ടറിനുള്ള ബുക്കിങ്ങ് ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കും.

ഹോണ്ടയുടെ ഡീലര്‍മാര്‍ വഴി 2,000 രൂപ നല്‍കി ഗ്രാസിയ ബുക്ക് ചെയ്യാം. 65,000 രൂപയാണ് കേരളത്തിലെ ഓണ്‍റോഡ് വിലയെന്നാണ് റിപ്പോര്‍ട്ട്.

സൗകര്യ പ്രദമായ യാത്ര പ്രദാനം ചെയ്യുന്ന ഡിസൈനും ഉന്നത ഗുണനിലവാരവും ഉറപ്പു നല്‍കുന്നതാണ് ഗ്രാസിയ എന്ന് ഹോണ്ട അധികൃതര്‍ പറയുന്നു. ഹോണ്ട ഡിയോയ്ക്ക് സമാനമായ സ്പോര്‍ട്ടി ലുക്കില്‍ ആക്ടീവ 125 അടിസ്ഥാനമാക്കിയാണ് പുതിയ സ്‌കൂട്ടറിന്റെ നിര്‍മാണമെന്നാണ് സൂചന.

ബുക്കിങ്ങ് പ്രഖ്യാപിച്ചെങ്കിലും സ്‌കൂട്ടറിന്റെ മറ്റ് സാങ്കേതിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. സ്‌കൂട്ടര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്.

ഇതിന് പുറമേയാണ് പുതിയ സാങ്കേതിക വിദ്യയും ഫീച്ചറുകളും ഉള്‍പ്പെടുത്തി ഗ്രാസിയ എത്തുന്നത്. സുസുക്കി ആക്സസ് 125, വെസ്പ വിഎക്സ് 125, മഹീന്ദ്ര ഗസ്റ്റോ 125 എന്നിവയാണ് ഗ്രാസിയയെ കാത്തിരിക്കുന്ന എതിരാളികള്‍.

പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം ഗ്രാസിയക്ക് ഡിജിറ്റല്‍ ഡിസ്പ്ലേ നല്‍കി ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുന്നില്‍ ചെറിയ സ്റ്റോറേജ് സ്പേസും നല്‍കി. ഫ്രണ്ട് സസ്‌പെന്‍ഷന്‍ചെലിസ്‌കോപിക് പോര്‍ക്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയാണ് ഗ്രാസിയയുടെ മറ്റ് സവിശേഷതകള്‍. വി ഷേപ്ഡ് ഹെഡ് ലാമ്പ് സ്‌കൂട്ടറിന് പ്രത്യേക ഭംഗി നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News