വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതി; ആശങ്കയില്ല, ഇനിയും അപേക്ഷിക്കാം

വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹ്യവുമായി പിന്നോക്കം നില്‍ക്കുന്ന വരെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ തിരിച്ചടവ് സഹായപദ്ധതി.

ഒക്ടോബര്‍ 31 വരെയാണ് പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന സമയപരിധി. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാനായി നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31വരെ നീട്ടി.

ഇതിനോടകം 50,000ത്തില്‍ അധികം പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും 33,000ത്തോളം പേര്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്ത് കഴിഞ്ഞു. വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതിയുടെ ആനുകൂല്യം നേടാന്‍ അര്‍ഹരായ ആരെയും ഒഴിവാക്കരുത് എന്ന സര്‍ക്കാര്‍ തീരുമാനമാണ് അപേക്ഷാ തീയതി നീട്ടാന്‍ കാരണം.

2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷം വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. നാലു ലക്ഷത്തിനുമേല്‍ ഏഴര ലക്ഷംവരെയുള്ള വായ്പയുടെ കുടിശ്ശിക തുകയുടെ 50 ശതമാനംവരെയാണ് സര്‍ക്കാര്‍വിഹിതമായി ലഭിക്കുക.

പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടംമൂലമോ അസുഖംമൂലമോ ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരണപ്പെട്ടതോ ആയ വിദ്യാര്‍ഥികളുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News