ഓഹരി ഇടപാട് സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ തട്ടി; പ്രതികളായ ദമ്പതികളെ നാട്ടിലെത്തിച്ചു

ഇന്റര്‍പോള്‍ അബുദാബിയില്‍ അറസ്റ്റുചെയ്ത തട്ടിപ്പുകേസിലെ പ്രതികളായ ദമ്പതികളെ സ്വദേശമായ പത്തനംതിട്ടയിലെത്തിച്ചു. മൈലപ്ര സ്വദേശികളായ ലസ്‌ലി ദാനിയേല്‍ ഭാര്യ ശാന്തന്‍ സൂസന്‍ എന്നിവരാണ് പിടിയിലായത്.

ഓഹരി ഇടപാട് സ്ഥാപനത്തിന്റെ മറവില്‍ ബന്ധുക്കളില്‍ നിന്നടക്കം കോടികള്‍ തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരായ കേസ് . 2007 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ലെസ്‌ലി സ്വകാര്യ ഓഹരി ഇടപാട് സ്ഥാപനത്തിന്റെ മറവില്‍ ഭാര്യ ശാന്തന്‍ സൂസന്‍ മാതാവ് ഗ്ലോറിയ ദാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് ബന്ധുക്കളില്‍ നിന്നടക്കം പണം തട്ടുകയായിരുന്നു.

തട്ടിപ്പിനിരയായവര്‍ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ മൂവരും വിദേശത്തേക്ക് കടന്നു. അബുദാബിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്റര്‍ പോള്‍ അറസ്റ്റ്‌ചെയ്ത് ദില്ലി വിമാനത്താവളത്തിലെത്തിച്ച ലെസ്‌ലി ദാനിയേലിനെയും ഭാര്യ ശാന്തന്‍ സൂസനെയും പത്തനംതിട്ട ഡി വൈ എസ് പി, കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറുകയായിരുന്നു. ഗ്ലോറിയ ദാനിയേല്‍ 2014 ല്‍ അറസ്റ്റിലായിരുന്നു.

വിവിധ സ്റ്റേഷനുകളിലും കോടതികളിലുമായി ഇരുവര്‍ക്കുമെതിരെ 12ല്‍പരം കേസുകളുണ്ട്. ഇതില്‍ വാറണ്ടുള്ള രണ്ട് കേസുകളില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പരമാവധി 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News