ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പൊയ്മുഖം തുറന്നു കാട്ടി തെക്കന്‍ മേഖലാ ജനജാഗ്രത യാത്ര കൊല്ലത്ത്

ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും പൊയ്മുഖം തുറന്നു കാട്ടി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജനജാഗ്രത യാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു.

ആര്‍.എസ്സ്.എസ്സ്.ബിജെപി ഫാസിസത്തിനെതിരെ ഇടതുപക്ഷം പ്രതിരോധം തീര്‍ക്കുമ്പോള്‍ അതിനെ ദുര്‍ബ പെടുത്തുന്ന കോണ്‍ഗ്രസിന്റെ പടയൊരുക്കം ആരെ സഹായികാനാണെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു.

രാവിലെ 11 മണിയോടെ ചാത്തന്നൂരിലെത്തിയ തെക്കന്‍ മേഖലാ ജാഥയെ സിപിഐഎം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍,സിപിഐ ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ആര്‍.എസ്സ്.എസ്സ്.ബിജെപി ഫാസിസത്തിനെതിരെ ഇടതു പക്ഷം പ്രതിരോധം തീര്‍ക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന രമേഷ്‌ചെന്നിതലയുടെ പടയൊരുകം ആരെ സഹായികാനാണെന്ന് കാനംരാജേന്ദ്രന്‍ ചോദിച്ചു.

സോളാര്‍ റിപ്പോര്‍ട്ട് കൂടി പുറത്തു വരുന്നതോടെ പടയൊരുക്കം കോണ്‍ഗ്രസ്സുകാര്‍ തമ്മിലാവുമെന്നും കാനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News