ദുബായില്‍ നിര്‍ബന്ധിത വേശ്യാവൃത്തി ചെയ്യുകയായിരുന്ന പതിനാലു വയസസ്സുകാരിയെ രക്ഷിച്ചു;ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

ദുബായില്‍ ലൈംഗിക പീഡനത്തിനിരയാവുകയും രണ്ടുമാസമായി നിര്‍ബന്ധിത വേശ്യാവൃത്തി ചെയ്യുകയുമായിരുന്ന 14 വയസുള്ള ഏഷ്യന്‍ പെണ്‍കുട്ടിയെ ദുബായ് പൊലീസ് രക്ഷിച്ചു.

പെണ്‍കുട്ടിയെ കണ്ടെത്തിയ അപാര്‍ട്ട്‌മെന്റില്‍ നിന്നു തന്നെ മറ്റൊരു സംഘം യുവതികളെയും ദുബായ് പൊലീസ് മനുഷ്യക്കടത്ത് വിരുദ്ധ സംഘം രക്ഷപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ട മാംസക്കച്ചവട സംഘം അപ്പാര്‍ട്ടമെന്റില്‍ പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് ദുബായ് പൊലീസ് മനുഷ്യക്കടത്ത് വിരുദ്ധ സംഘം ഡയറക്ടര്‍ കേണല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സഹീര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി പൗരനായ പുരുഷനെയും സ്ത്രീയെയും പിടികൂടി. സ്വന്തം അമ്മാവന്‍ 14 വയസുള്ള പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ വയസ് തിരുത്തി 24 എന്നാക്കി ഒരു ജിസിസി രാജ്യം വഴി ദുബായിലേക്ക് അയച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടി ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് വുമണ്‍ കെയറില്‍ സുരക്ഷിതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News