മായാതെ കോഴിക്കോട്ടുകാരുടെ ‘വാര്‍ത്ത’

31 വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തിറങ്ങിയ എ വി ശശിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം വാര്‍ത്തയുടെ ചുവരെഴുത്ത് കോഴിക്കോട് ഇന്നും മായാതെ കിടപ്പുണ്ട്.
നഗരത്തിലെ പാരഗണ്‍ ഹോട്ടലിന് മുന്നിലെ റെയില്‍വേ മേല്‍ പാലത്തിലാണ് കോഴിക്കോട്ടുകാരായ ഐ വി ശശി ടി ദാമോദരന്‍ കൂട്ടുകെട്ടിനെ ഓര്‍മ്മിപ്പിക്കുന്ന ഈ ചുവരെഴുത്തുള്ളത്.

1986 ലാണ് ടി ദാമോദരന്‍ രചിച്ച് പി വി ഗംഗാധരന്‍ നിര്‍മ്മിച്ച വാര്‍ത്ത റിലീസ് ആവുന്നത്.മമ്മുട്ടി, മോഹന്‍ലാല്‍, പത്മരാജന്‍ ,വേണു നാഗവള്ളി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വാര്‍ത്ത.

ഐ വി ശശിയുടെ വിയോഗത്തിനു ശേഷവും കാലം മായ്ക്കാത്ത ഓര്‍മ്മയായി നില്‍ക്കുകയാണ് കോഴിക്കോട്ടെ വാര്‍ത്തയുടെ ചുവരെഴുത്ത്. മലയാളത്തിലെ വന്‍ വിജയത്തിനു ശേഷം വാര്‍ത്തയെന്ന ചിത്രം തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങിയിട്ടുണ്ട്.

ബിച്ചു തിരുമല രചിച്ച് എ ടി ഉമ്മര്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വാര്‍ത്തയുടെ ഓര്‍മ്മകള്‍ നശിക്കാത്തതു പോലെ ഓരോ മലയാളിയുടെയും മനസ്സില്‍ ഐ വി ശശിയും അദ്ദേഹത്തിന്റെ അനശ്വര സിനിമകളും മായാതെ കിടക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News