ദീന്‍ ദയാല്‍ ഉപാദ്യായയുടെ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ ഉത്തരവ് ഇറക്കിയത് അന്വേഷിക്കണം: നീക്കം ആര്‍.എസ് .എസ് ന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗം: എസ്എഫ് ഐ

ദീന്‍ ദയാല്‍ ഉപാദ്യായയുടെ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ ഉത്തരവ് ഇറക്കിയത് സംബന്ധിച്ച് അന്വേഷിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജനസംഘം നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യയുടെ ജന്മ ശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കാനുള്ള നീക്കം ആര്‍.എസ് .എസ് ന്റെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്.

കേരളത്തിലെപൊതുസമൂഹം എന്നും മതനിരപേക്ഷ നിലാപാട് ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. അതിനു ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ താല്പര്യം വെച്ചുള്ള നടപടികള്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയണം.

കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എ സ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News