മുമ്പ് പ്രഖ്യാപിച്ചതും നിലവില്‍ നടപ്പാക്കികൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി ജെയ്റ്റ്‌ലിയുടെ പുതിയ പ്രഖ്യാപനം

രാജ്യത്തെ സാമ്പത്തിക നില തകര്‍ച്ചയില്ലെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍.നോട്ട്മാറ്റത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയിലെ സംരക്ഷിക്കാന്‍ ഉത്തേജക പദ്ധതികള്‍ കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചു.രാജ്യത്തെ പ്രധാനപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത് മാല റോഡ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 7 ലക്ഷം കോടി രൂപ മുടക്കും.

കൊച്ചി-മുബൈ അതിവേഗ പാത നിര്‍മ്മിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. കിട്ടാകടത്തിലൂടെ നഷ്ട്ടത്തിലായ ബാങ്കുകള്‍ക്കായി 2.11 ലക്ഷം കോടി രൂപയും അനുവദിച്ചു.

ജിഡിപി ആദ്യപാദത്തിലുണ്ടായ ഇടിവ് രണ്ടാം പാദത്തിലും തുടരാതിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജറ്റ്ലി സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചു.

രാജ്യത്തെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത് മാല റോഡ് പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.കൊച്ചി-മുബൈ അതിവേഗ പാതയടക്കം
34,800 കിലോമീറ്റര്‍ റോഡുകള്‍ പുതിയതായി നിര്‍മ്മിക്കും.ഇതിനായി 6.92 ലക്ഷ കോടി രൂപ സര്‍ക്കാര്‍ വിനിയോഗിക്കും.

നിര്‍മ്മാണ മേഖലയുടെ പുനര്‍ജീവനത്തിന് ഇത് ഉപകരിക്കുമെന്ന് ധനമന്ത്രാലയത്തിന്റെ കണക്ക്കൂട്ടല്‍. കോര്‍പറ്റേറ്റുകള്‍ക്ക് വായപ് നല്‍കിയതിലൂടെ പൊതുമേഖല ബാങ്കുകള്‍ക്ക് വന്‍തുക കിട്ടാകമായിട്ടുണ്ട്.ഇത് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ച് തുടങ്ങി കഴിഞ്ഞു.

ഇക്കാര്യം പരിഗണിച്ച് ബാങ്കുകളുടെ മൂലധന ആസ്ഥിതി വര്‍ദ്ധിപ്പിക്കാന്‍ റീ ക്യാപ്പിറ്റേഷന്‍ തുകയായി 2.11 ലക്ഷം രൂപ അരുണ്‍ ജറ്റ്ലി പ്രഖ്യാപിച്ചു. നോണ്‍ പെര്‍ഫോമിങ്ങ് അസറ്റ്സായി 13 ലക്ഷം കോടി രൂപയാണ് ഉള്ളത്.

ഇതില്‍ രണ്ട് ലക്ഷം കോടി കിട്ടാകടമായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളി. ഇപ്പോള്‍ റോഡ് പദ്ധതിയിലൂടെയും റിക്യാപ്പിറ്റലൈസേഷനുമായി 9 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിപണിയിലെത്തിക്കും.ഇത് സാമ്പത്തിക രംഗം ഉത്തജനത്തിന് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News