കാട്ടാനക്കൂട്ടത്തിന്റെ ശല്യം: പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍

പാലക്കാട് :നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ ശല്യം മൂലം പൊറുതി മുട്ടിക്കഴിയുകയാണ് കഞ്ചിക്കോട്, വാളയാര്‍ മേഖലകളിലെ ജനങ്ങള്‍. ജനവാസമേഖലകളിലിറങ്ങുന്ന കാട്ടാനക്കൂട്ടം നെല്ലുള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.

പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.പുതുശ്ശേരി പഞ്ചായത്തിന്റെ പരിസര പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം ദിവസങ്ങളായി തമ്പടിച്ചിരിക്കുന്നത്.

രാത്രിയാകുന്നതോടെ ജനവാസകേന്ദ്രത്തിലേക്കിറങ്ങുന്ന കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. വിളഞ്ഞ് പാകമായ ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം വാഴയും തെങ്ങുമുള്‍പ്പെടെയുള്ള കാര്‍ഷികവിളകളും വ്യാപകമായി നശിപ്പിക്കുകയാണ്.

വീട്ട് മുറ്റത്ത് സൂക്ഷിച്ചിരുന്ന വിളവെടുത്ത നെല്ലും മറ്റ് കാര്‍ഷിക സാമഗ്രികളുമെല്ലാം നശിപ്പിച്ച സംഭവം വരെയുണ്ടായി. ഏതു നിമിഷവും കാട്ടാനകളെ മുന്നില്‍ കാണാമെന്ന ഭീതിയിലാണ് നാട്ടുകാര്‍ കഴിയുന്നത്.

രാത്രികാലങ്ങളില്‍ ദേശീയപാതയിലേക്കടക്കം കാട്ടാനക്കൂട്ടമെത്തുന്നുണ്ട്. കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാന്‍ സോളാര്‍ വേലി കെട്ടുകയോ കിടങ്ങ് നിര്‍മിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ശല്യം മരുതറോഡ്, പുതുശ്ശേരി പഞ്ചായത്തിലെ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News