കൊല്ലത്ത് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ ജീവനൊടുക്കിയ കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്; ഒളിവില്‍ പോയ അദ്ധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊല്ലം : കൊല്ലത്ത് വിദ്യാര്‍ത്ഥിനി  സ്‌കൂളില്‍ ജീവനൊടുക്കിയ കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂട്ടി ചേര്‍ക്കുകയും കുട്ടിക്ക് വിദഗദ്ധ ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തേടാനും പോലീസ് തീരുമാനിച്ചു.

ഒളിവില്‍ പോയ അദ്ധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്‌കൂളിലെ സിസിടിവി ദൃശ്യങള്‍ ഉള്‍പെട്ട ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു.

കൊല്ലം സ്വദേശിനി ഗൗരി നേഘ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ കേസില്‍ ആദ്യം പൊലീസ് ചുമത്തിയ 511 വകുപ്പ് നീക്കം ചെയ്യുകയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് ശക്തമാക്കുകയും ചെയ്തു.

ഇതോടെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് സമാനമായ സ്വഭാവം കേസിന് കൈവന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു.

കുട്ടിയെ ആദ്യം പ്രവേശിപിച്ച ബെന്‍സിഗര്‍ ആശുപത്രി വിദഗദ്ധ ചികിത്സ നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തേടാനും പോലീസ് തീരുമാനിച്ചു.

ആശുപത്രി ഐ.സി.യുവില്‍ നിന്നും ചികിത്സ സംബന്ധിക്കുന്ന രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.കുട്ടിയെ ഒടുവില്‍ ചികിത്സിച്ച തിരുവനന്തപുരത്തെ ആശുപത്രിയുടെ സമ്മറി റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു.

രണ്ട് റിപ്പോര്‍ട്ടുകളും പോലീസ് ജില്ലാ മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. തലയ്ക്ക് മാത്രമായിരുന്നു പരിക്കെന്ന് കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെ ഡോക്ടര്‍ ബന്ധുക്കളേയും പോലീസിനേയും ചൈല്‍ഡ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ട് മെന്റിനേയും അറിയിച്ചത് എന്നാല്‍ തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരം മുഴുവന്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറാണെന്ന് കണ്ടെത്തിയത്.

ആരോപണവിധേയരായ അദ്ധ്യാപികമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here