നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യക്കാര്‍ വിദേശത്ത് ചിലവഴിച്ച തുകയില്‍ വന്‍വര്‍ധനവ്

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യക്കാര്‍ വിദേശത്ത് ചിലവഴിച്ച തുകയില്‍ വന്‍വര്‍ധനവ്. മണി ന്യൂസ് പുറത്തുവിട്ട് കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 500 ശതമാനത്തിലേറെ തുകയാണ് ഇന്ത്യക്കാര്‍ വിദേശത്ത് ചെലവഴിച്ചത്.

നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷമാകാന്‍ എതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് നോട്ട് നിരോധനത്തിന് ശേഷം വിദേശത്ത് പണം ചെലവഴിച്ച സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍ പുറത്തുവന്നത്. മണികണ്‍ട്രോള്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 2016 ഡിസംബറില്‍ 20.1 കോടി ഡോളറാണ് ഇന്ത്യക്കാര്‍ വിദേശത്ത് ചെലവഴിച്ചത്.

2015 ഡിസംബറിനെ അപേക്ഷിച്ച് 517 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.

റിസര്‍വ്വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് പദ്ധതി പ്രകാരം 250,00 ഡോളറാണ് ഒരു വര്‍ഷം ദേശത്ത് ചിലവഴിക്കാവുന്ന പരമാവധി തുകയെന്നിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്.

നോട്ട് നിരോധനത്തെ മറികടക്കാന്‍ സമ്പന്നരായ ചിലര്‍ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ വിദേശത്ത് ചെലവഴിച്ചെന്നാണ് നിഗമനം. നോട്ട് നിരോധനത്തിന് ശേഷം നടന്ന ഇടപാടുകളെല്ലാം അധികൃതര്‍ പരിശോധിച്ച് വരികയാണ്. കള്ളപ്പണം തിരിച്ചെത്തിക്കാനാണ് നോട്ട് നിരോധനമെന്ന സര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയാവുകയാണ് ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel