ഗൗരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് പത്താംക്ലാസുകാരി ഗൗരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്.


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു വീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലാണ് ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നാലു മണിക്കൂറോളം ഗൗരിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കുകയും ചെയ്തു.

വിദ്യാര്‍ഥിനിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സിന്ധു, ക്രസന്‍സ് എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News