ദില്ലി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രത്യേക സിബിഐ കോടതി നവംബര്‍ ഏഴിന് വിധി പറയും.

കേസിലെ എല്ലാ പ്രതികളോടും അന്ന് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരിം മൊറാനി, സഞ്ജയ് ചന്ദ്ര എന്നിവരെ ഹാജരാക്കുന്നതിന് പ്രൊഡക്ഷന്‍ വാറന്റും കോടതി പുറപ്പെടുവിച്ചു.

2ജി സ്‌പെക്ട്രം അനുവദിച്ചതിലെ ക്രമക്കേടിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.