‘ആ വേഷം അഭിനയിക്കാനാകാത്തതിന്‍റെ വേദനയില്‍ മഞ്ജു; ഹൃദയത്തില്‍ നിന്നൊരു അന്ത്യാഞ്ജലി

‘തനിക്ക് വേണ്ടി കരുതി വെച്ച വേഷം അഭിനയിക്കാനാവാതെ പോയതിന്റെ വിഷമം ബാക്കിയാവുന്നെന്ന് നടി മഞ്ജു വാര്യര്‍’. ഐ.വി ശശിയെക്കുറിച്ചുള്ള മഞ്ജു വാര്യറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

ദക്ഷിണേന്ത്യന്‍ സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആര്‍ക്കും മറികടക്കാനാവാത്ത നേട്ടങ്ങള്‍ കൊയ്ത ഐ. വി. ശശി സര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സിനിമ മനസ്സില്‍ ആലോചിച്ചപ്പോള്‍ എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു എന്നു ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. പക്ഷെ ആ സിനിമ സംഭവിച്ചില്ല. സിനിമയില്‍ ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ആ വലിയ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്നെന്നും ഓര്‍ക്കാന്‍ ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച പ്രിയപ്പെട്ട ശശി സര്‍, മലയാള സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാളുടെയും ഉള്ളില്‍ അങ്ങ് എന്നും ജീവിക്കും. ഇങ്ങനെയാണ് മഞ്ചു വാര്യര്‍ ഐ.വി ശശിയെ ഫെയ്‌സ്ബുക്കില്‍ അനുസ്മരിക്കുന്നത്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാള സിനിമയിലെ ഒരു അതുല്യപ്രതിഭ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു. ഒരു പക്ഷെ എന്നെപ്പോലെ തന്നെ സിനിമയിൽ ഒട്ടു മിക്കവർക്കും ‘ഹിറ്റ് മേക്കർ’ അല്ലെങ്കിൽ ‘മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ’ എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഐ. വി.ശശി എന്നായിരിക്കും. താരങ്ങളെക്കാൾ കരുത്തനായ സംവിധായകനായി, ദക്ഷിണേന്ത്യൻ സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ആർക്കും മറികടക്കാനാവാത്ത നേട്ടങ്ങൾ കൊയ്ത ഐ. വി. ശശി സർ മൂന്നു വർഷങ്ങൾക്കു മുമ്പ് ഒരു സിനിമ മനസ്സിൽ ആലോചിച്ചപ്പോൾ എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു എന്നു ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. പക്ഷെ ആ സിനിമ സംഭവിച്ചില്ല. സിനിമയിൽ ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ആ വലിയ സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്നെന്നും ഓർക്കാൻ ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട ശശി സർ, മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരാളുടെയും ഉള്ളിൽ അങ്ങ്‌ എന്നും ജീവിക്കും. അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആ തൊപ്പി അങ്ങയുടെ പേരിൽത്തന്നെ എന്നും അറിയപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News