മഞ്ജുവാര്യര്‍ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി; പകരം യുവതാരം

കമലാ സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി.

കരാര്‍ ചെയ്ത നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ടെന്നും ആ തിരക്കുകള്‍ മൂലമാണ് ആമിയില്‍ നിന്ന് പിന്‍മാറിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ചിത്രീകരണം പുരോഗമിക്കുന്നു

പൃഥ്വിരാജിന് പകരക്കാരനായി ടൊവിനോ എത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ടോവിനോയുടെ വേഷം എന്താണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതൊരു അതിഥി വേഷമായിരിക്കുമെന്നാണ് ടോവിനോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം, ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മാധവിക്കുട്ടിയുടെ ബാല്യം മുതല്‍ മരണംവരെയുള്ള കഥയാണ് ചിത്രം പറയുന്നത്.

മഞ്ജു വാര്യരാണ് മാധവിക്കുട്ടിയുടെ വേഷത്തില്‍ എത്തുന്നത്. മുരളി ഗോപിയാണ് മാധവ ദാസിന്റെ വേഷം ചെയ്യുന്നത്. സഹീര്‍ അലി എന്ന കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു.

ജ്യോതികൃഷ്ണ, കെപിഎസി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍കുമാര്‍, ശിവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

റഫീഖ് അഹമ്മദിന്റെയും ഹിന്ദി കവി ഗുല്‍സാറിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്റെ സഹോദരന്‍ തൗഫീഖ് ഖുറൈഷിയും സംഗീതം നല്‍കുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ശ്രീഗര്‍ പ്രസാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here