മുംബൈയിലെ ബഹുനില മന്ദിരത്തില്‍ വന്‍ അഗ്‌നിബാധ; കുടുങ്ങിയവരില്‍ ഐശ്വര്യ റായുടെ മാതാവും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കുടുംബവും

മുംബൈ: ബാന്ദ്രയിലെ ബഹുനിലമന്ദിരത്തില്‍ വന്‍ അഗ്‌നിബാധ.

ബോളീവുഡ് താരം ഐശ്വര്യ റായുടെ മാതാവ് വൃന്ദ റായും, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ബന്ധുക്കളും താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്.

‘ലാമെര്‍’ എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനു പിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. വിവരമറിഞ്ഞയുടന്‍ ഐശ്വര്യ റായ്യും ഭര്‍ത്താവ് അഭിഷേക് ബച്ചനും സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here