പെരുമ്പാമ്പിന്റെ പുറത്ത് മൂന്ന് വയസുകാരന്റെ സവാരി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

20 അടിയോളം നീളമുള്ള പെരുമ്പാമ്പിന്റെ പുറത്തിരുന്ന് കളിക്കുന്ന പിഞ്ചുബാലന്റെ ചിത്രവും വീഡിയോയും ഭീതിയും ഒപ്പം കൗതുകവുമുണര്‍ത്തുന്നു.

മുട്ടറ്റം വെള്ളത്തില്‍ ഇഴയുന്ന കൂറ്റന്‍ പെരുമ്പാമ്പിന്റെ പുറത്താണ് കുഞ്ഞിന്റെ സവാരി.

വിയറ്റ്‌നാമിലെ തനാ ഹോവ പ്രവിശ്യയില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഇവ വ്യാജമാണെന്ന് അഭിപ്രായപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവം സത്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ നാലു വര്‍ഷമായി കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പാണിതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News