മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ തിരൂര്‍ വരെ പോകണം; പൂജാരിയുടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ മഹല്ല് വാസികളോട് അഭ്യര്‍ത്ഥിച്ച് ജുമാ മസ്ജിദ് കമ്മിറ്റി

മലപ്പുറം: ജാതിയും മതവുമൊക്കെ മനുഷ്യന്റെ നന്മക്കാണെന്ന് തെളിയിക്കുകയാണ് തിരൂരുകാര്‍.

തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ മേപ്പറമ്പത്ത് അനില്‍കുമാര്‍ രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുളള കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായിത്തിന് മുന്നിട്ടിറങ്ങിയത് പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മിറ്റിയാണ്.

പുറത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അനില്‍കുമാര്‍. പൂജയില്‍ നിന്നുളള ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ അനില്‍കുമാര്‍ രമ്യ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ ജനിച്ചത് രോഗബാധിതനായായിരുന്നു.

ശ്വാസകോശം ചുരുങ്ങുന്ന അപൂര്‍വ രോഗമാണ് അര്‍ജുന്. ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബത്തിന് താങ്ങായി രംഗത്തിറങ്ങിയിരിക്കുകയാണ് പുറത്തൂര്‍ ജുമഅത്ത് പളളി നൂറുല്‍ ഈമാന്‍ മദ്രസ കമ്മിറ്റി.

കുഞ്ഞിന്റെ ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന എട്ട് സെന്റ് ഭൂമിയും വീടും അനില്‍കുമാര്‍ വിറ്റു. പണം തീര്‍ന്നപ്പോള്‍ ചികിത്സയും വഴിമുട്ടി. ഈ സാഹചര്യത്തില്‍ അയല്‍ക്കാരാണ് മഹല്ല് കമ്മിറ്റിയെ വിവരം അറിയിക്കുന്നത്.

മലപ്പുറം ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും സമീപത്തെ പളളി ഖത്തീബുമാര്‍ക്കും മഹല്ല് കമ്മിറ്റി സഹായം അഭ്യര്‍ത്ഥിച്ച് കത്ത് കൈമാറിക്കഴിഞ്ഞു. വെളളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം അര്‍ജുന്‍ ചികിത്സ സഹായ പിരിവും നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News