തൊണ്ണൂറ്റിമൂന്നുകാരനായ അയാളെന്റെ നിതംബത്തില്‍ പിടിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷിനെതിരെ ഗുരുതര ആരോപണവുമായി ഹോളിവുഡ് സുന്ദരി

വീല്‍ചെയറിലിരുന്ന് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് തന്നെ കയറിപ്പിടിച്ചതായി ഹോളിവുഡ് സുന്ദരി ഹീതര്‍ ലിന്‍ഡ്.

ഒരു സ്‌ക്രീനിങ്ങിനിടെ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് താരസുന്ദരിയുടെ നിതംബത്തില്‍ പിടിച്ചത്. മുപ്പത്തിനാലുകാരി ഹീതര്‍ ലിന്‍ഡ് ഇന്‍സ്റ്റാഗ്രിമിലിട്ട കുറിപ്പിലാണ് സംഭവം വിവരിക്കുന്നത്.

‘അമേരിക്കന്‍ പ്രസിഡണ്ടുമാരോട് എനിക്ക് ബഹുമാനമാണ്. എന്നാല്‍ ബറാക് ഒബാമ, ജോര്‍ജ് എച്ച്ഡബ്ലിയു ബുഷുമൊത്ത് നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടു. അതെന്റെ മനസിനെ ശരിക്കും അലട്ടി.

ഇതേ പോലുളള ഒരു ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോഴാണ് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് എന്നെ കയറിപ്പിടിച്ചത്.’

‘അയാളെനിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയില്ല. എന്നാല്‍ വീല്‍ചെയറിലിരിക്കുമ്പോള്‍ തന്നെ എന്റെ നിതംബത്തില്‍ പിടിക്കുകയായിരുന്നു.

ഭാര്യ ബാര്‍ബറ ബുഷും അടുത്തുണ്ടായിരുന്നു. ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഒരു അശ്ലീല തമാശ പറഞ്ഞ് അയാള്‍ വീണ്ടും നിതംബത്തില്‍ പിടിച്ചു.

ഇതു കണ്ടപ്പോള്‍ ഭാര്യ കണ്ണുരുട്ടി. അയാളുടെ അടുത്തു നില്‍ക്കരുതായിരുന്നുവെന്നാണ്‌ സെക്യൂരിറ്റി ഓഫീസര്‍ എന്നോട് പറഞ്ഞത്.’ഹീതര്‍ ലിന്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel